ഉടമയുടെ അനുവാദമില്ലാതെ തെരുവ് വിളക്ക് സ്ഥാപിച്ചതായി പരാതി

By :  Sub Editor
Update: 2025-05-08 10:33 GMT

സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്

കന്യപ്പാടി: സ്ഥലമുടമയുടെ അനുവാദമില്ലാതെ അനധികൃതമായി തെരുവ് വിളക്ക് സ്ഥാപിച്ചതായി പരാതി. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ ബാപ്പാലിപൊന്നത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സമ്മതപത്രമോ, അനുവാദമോ വാങ്ങാതെ പഞ്ചായത്ത് അധികൃതര്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിനെതിരെയാണ് പരാതി. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ പാതയോരങ്ങളിലും ഇടവഴികളിലും തെരുവ് വിളക്ക് സ്ഥാപിക്കാമെന്നിരിക്കെ രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രം യാത്രക്കാര്‍ കടന്നുപോകാത്ത സ്ഥലത്ത് തെരുവ് വിളക്ക് സ്ഥാപിച്ചതായാണ് ആക്ഷേപം ഉയര്‍ന്നത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സ്ഥലമുടമയുടെ അനുവാദമില്ലാതെ സ്ഥാപിച്ച തെരുവ് വിളക്ക് മാറ്റി യാത്രക്കാര്‍ക്കും മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ ബാപ്പാലിപൊന്നം മദ്രസാ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് സ്ഥലമുടമ പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.


Similar News