അനങ്ങാതെ അധികൃതര്‍; ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ ജലം

By :  Sub Editor
Update: 2025-05-06 10:31 GMT

വിദ്യാനഗര്‍ കോടതി റോഡില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് തിരിയുന്ന റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി കുടിവെള്ളം വ്യാപകമായി പാഴാകുന്നുവെന്ന പരാതി തുടരെയായി ഉയരുമ്പോഴും അനങ്ങാതെ അധികൃതര്‍. മിക്കയിടങ്ങളിലും ആയിരക്കണക്കിന് ലിറ്റര്‍ ജലമാണ് ദിനേന പാഴായിക്കൊണ്ടിരിക്കുന്നത്. വേനല്‍ചൂട് രൂക്ഷമായി പരക്കെ കുടിവെള്ള ക്ഷാമം നേരിടുമ്പോഴാണ് റോഡരികിലും മറ്റുമായി ജലം പാഴായിക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ജലം പാഴായിക്കൊണ്ടിരിക്കുകയാണ്. റോഡ് നിര്‍മ്മാണത്തിനായും മറ്റും കുഴികളെടുത്ത സ്ഥലത്താണ് കൂടുതലും പൈപ്പുകള്‍ പൊട്ടിക്കിടക്കുന്നത്. വിദ്യാനഗര്‍ കോടതി റോഡില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്ക് പ്രവേശിക്കുന്ന റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങി ഒരാഴ്ചയിലേറെയായി.



 



Similar News