വിദ്യാനഗര്‍ കോടതി റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു

By :  Sub Editor
Update: 2025-04-24 09:40 GMT

വിദ്യാനഗര്‍: വിദ്യാനഗര്‍ കോടതി റോഡില്‍ നിന്നും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്കുള്ള റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. വേനല്‍ച്ചൂട് രൂക്ഷമായിരിക്കെ പല പ്രദേശങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നതിനിടെയാണ് ഇവിടെ പൈപ്പ് പൊട്ടി ലിറ്റര്‍ കണക്കിന് കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. കാലങ്ങളായി ഇവിടത്തെ റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. അതിനിടെയാണ് റോഡിനടിയിലൂടെ കടന്നുപോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയിരിക്കുന്നത്.

Similar News