കന്യപ്പാടി- തലപ്പനാജെ റോഡില്‍ ദുരിത യാത്ര

Update: 2025-05-23 09:16 GMT

കന്യപ്പാടി -തലപ്പനാജെ റോഡ് തകര്‍ന്ന നിലയില്‍

നീര്‍ച്ചാല്‍: കന്യപ്പാടി- തലപ്പനാജെ റോഡില്‍ നിറയെ പാതാളക്കുഴി രൂപപ്പെട്ടത് യാത്ര ദുസ്സമാക്കുന്നു. മഴ തുടങ്ങിയതോടെ കുഴിയില്‍ വെള്ളം നിറഞ്ഞ് റോഡേത്, കുഴിയേത് എന്നറിയാത്ത അവസ്ഥയാണ്. കാല്‍നടയായി പോകുന്നവര്‍ക്ക് കുഴിയില്‍ വീണ് പരിക്കേല്‍ക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരും റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 35 ലക്ഷം രൂപ ചിലവില്‍ ടാറിംഗ് നടത്തിയതല്ലാതെ പിന്നീട് അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല. നിലവില്‍ ജെല്ലികള്‍ ഇളകി റോഡില്‍ നിറയെ കുഴികളാണ്. വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ പാതയോരത്ത് കൂടി നടന്ന് പോകുന്നവരുടെ മേല്‍ കല്ലുകള്‍ തെറിച്ച് വീഴുന്നു. കന്യപാടിയില്‍ നിന്നും തലപ്പാനാജെ വഴിയാണ് പെരഡാല ക്ഷേത്രത്തിലേക്കും ബദിയടുക്കയിലേക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളജ് ആസ്പത്രി റോഡിലൂടെ പള്ളം-തലപ്പാനാജെ വഴിയും മാന്യ വഴി നെല്ലിക്കട്ടയിലൂടെ ചെര്‍ക്കളയിലേക്കും കൊല്ലങ്കാനം വഴി കാസര്‍കോട്ടേക്കും എളുപ്പത്തില്‍ എത്താവുന്ന റോഡാണിത്. റോഡിലെ കുഴികളടച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം.


Similar News