വി.എച്ച്.എസ്.ഇ: ജില്ലയില്‍ നൂറുമേനി മുള്ളേരിയ സ്‌കൂളിന് മാത്രം

By :  Sub Editor
Update: 2025-05-23 09:37 GMT

വിജയിച്ച മുള്ളേരിയ സ്‌കൂള്‍ വി.എച്ച്.എസ്.ഇ കുട്ടികള്‍

മുള്ളേരിയ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ കാസര്‍കോട്-കണ്ണൂര്‍ ജില്ലകള്‍ പെടുന്ന പയ്യന്നൂര്‍ റീജണില്‍ ഒരു സ്‌കൂളില്‍ മാത്രം നൂറുമേനി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും വിജയിച്ചത് മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. കോമേഴ്‌സ് വിഭാഗത്തില്‍ അക്കൗണ്ടിങ് എക്‌സിക്യൂട്ടീവ്, റിടെയില്‍ സെയില്‍സ് അസോസിയേറ്റ് എന്നീ രണ്ട് വൊക്കേഷണല്‍ വിഷയങ്ങളില്‍ 61 കുട്ടികളാണ് പരീക്ഷ എഴുതിയത്. അഞ്ച് കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ജില്ലയില്‍ എറ്റവും കൂടുതല്‍ കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതും മുള്ളേരിയ സ്‌കൂളിലാണ്. ജില്ലയില്‍ വി.എച്ച്.എസ്.ഇ പരീക്ഷ എഴുതിയത് 1175 കുട്ടികളാണ്. 725 കുട്ടികള്‍ വിജയിച്ചു. 61.70 ശതമാനം. സംസ്ഥാനത്ത് അഞ്ച് സര്‍ക്കാര്‍ സ്‌കൂളും നാല് എയ്ഡഡ് സ്‌കൂളും മാത്രമാണ് 100 ശതമാനം വിജയം നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതി ജയിച്ച സര്‍ക്കാര്‍ സ്‌കൂളും മുള്ളേരിയാണ്.


Similar News