ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ ഉന്നത വിജയികള്‍ക്ക് അനുമോദനം

By :  Sub Editor
Update: 2025-08-21 07:34 GMT

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ സംഘടിപ്പിച്ച അനുമോദന യോഗം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബദറുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

ചെമ്മനാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മികച്ച വിജയം നേടിയവരെയും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നേടിയ വിദ്യാര്‍ത്ഥികളെയും പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചു. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബദറുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.ടി നിയാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഡോ. സുകുമാരന്‍ നായര്‍ സ്വാഗതം പറഞ്ഞു. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ കുരിക്കള്‍, വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, ചെമ്മനാട് ജമാഅത്ത് ട്രഷറര്‍ മുഹമ്മദ് മുസ്തഫ സി.എം, സ്‌കൂള്‍ കണ്‍വീനര്‍ സി.എച്ച് റഫീഖ്, ഹെഡ്മാസ്റ്റര്‍ വിജയന്‍ കെ., ഒ.എസ്.എ പ്രസിഡണ്ട് മുജീബ് അഹ്മദ്, മദര്‍ പി.ടി.എ പ്രസിഡണ്ട് നിഹ്മത്തുന്നിസ കെ.എസ്, എച്ച്.എസ്.എസ്. വിഭാഗം സ്റ്റാഫ് സെക്രട്ടറി ജിജി തോമസ്, എച്ച്.എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി സുജാത കെ. എന്നിവര്‍ സംബന്ധിച്ചു.


Similar News