കാലപ്പഴക്കം ചെന്ന ഓടുപാകിയ കെട്ടിടത്തിലെ ക്ലാസ് മുറികള്‍ ഒഴിപ്പിച്ചു

By :  Sub Editor
Update: 2025-07-22 09:10 GMT

സുരക്ഷാ കാരണത്താല്‍ ക്ലാസ് റൂമുകള്‍ ഒഴിപ്പിച്ച മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഓടുപാകിയ കെട്ടിടം

മൊഗ്രാല്‍: ശക്തമായ കാലവര്‍ഷത്തെ മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഏഴ് ക്ലാസ് മുറികള്‍ പ്രവര്‍ത്തിച്ചിരുന്ന ഓടുപാകിയ കെട്ടിടങ്ങളില്‍ നിന്ന് ഇന്നലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒഴിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് നടപടി. കാലപ്പഴക്കം ചെന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് കുട്ടികളെ മാറ്റിയത്. സ്‌കൂളില്‍ ക്ലാസ് റൂമുകളുടെ കുറവുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ട്. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 2500 ലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ ഇതിന് ആവശ്യമായ കെട്ടിടസൗകര്യം ഇല്ല. സ്‌കൂള്‍ കെട്ടിടത്തിനായി പി.ടി.എ-എസ്.എം.സി കമ്മിറ്റികള്‍ നിരന്തരമായി ബന്ധപ്പെട്ടവരെ സമീപിച്ചുവരികയാണ്.


Similar News