കെ.വി കുഞ്ഞിരാമന്‍ ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍

By :  Sub Editor
Update: 2025-08-07 09:36 GMT

കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനായി മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ തിരഞ്ഞെടുത്തു. പുന:സംഘടിപ്പിച്ച ജനറല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിലാണ് തീരുമാനം. നിര്‍വാഹകസമിതിയിലേക്ക് കെ.വി സുമേഷ് എം.എല്‍.എ, അഡ്വ. സുരേഷ് സോമ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Similar News