തങ്ങള്‍ ഉപ്പാപ്പ മഖാം സന്ദര്‍ശിച്ച് കടപ്പുറം ചീരുമ്പ ഭഗവതി ഭജനമന്ദിര ഭാരവാഹികളും ഭക്തരും
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ കടപ്പുറം ശ്രീ ചീരുമ്പ ഭഗവതി ഭജന മന്ദിര ഭാരവാഹികളും ഭക്തരും എത്തിയപ്പോള്‍
കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസില്‍ സംബന്ധിക്കാന്‍ കടപ്പുറം ചീരുമ്പ ഭഗവതി ഭജന മന്ദിരത്തിലെ ഭാരവാഹികളും ഭക്തരും എത്തിയത് മതമൈത്രിയുടെ വിളംബരമായി. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് ഉപ്പാപ്പ മഖാം സന്ദര്‍ശിച്ചത്. നഗരസഭ കൗണ്‍സിലുറും ഭജനമന്ദിര ഭാരവാഹിയുമായ ഉമേഷിന്റെ നേതൃത്വത്തില്‍ എത്തിയവരെ ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ഭക്തജനത്തിരക്ക് ഏറുകയാണ്.