രാജ്യസഭാ എം.പി. നിയമനം; ലക്ഷ്യം അക്രമ വിരുദ്ധ സന്ദേശമെങ്കില്‍ പ്രഥമ പരിഗണന വേണ്ടത് ഡോ. അസ്‌നക്ക് -മാങ്കൂട്ടത്തില്‍
യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം സത്യ സേവ സംഘര്‍ഷ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരെയുള്ള സന്ദേശം നല്‍കാനാണ് രാജ്യസഭയിലേക്ക് എം.പിമാരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നതെങ്കില്‍ ആദ്യം പരിഗണിക്കേണ്ട പേര് ബോംബേറില്‍ കാല്‍ നഷ്ടപ്പെട്ട ഡോ. അസ്‌നയുടേതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കുട്ടത്തില്‍ എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം സത്യ സേവ സംഘര്‍ഷ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മുഴുവന്‍ വാര്‍ഡ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളും അടുത്തമാസം ഒന്‍പതിന് മുമ്പ് രൂപീകരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.ആര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, അബിന്‍ വര്‍ക്കി കോടിയാട്ട്, ഒ.ജെ ജനീഷ്, അനു താജ്, ജോമോന്‍ ജോസ്, വി.പി അബ്ദുല്‍ റഷീദ്, ബി.പി പ്രദീപ് കുമാര്‍, പി.വി സുരേഷ്, സി.എം ഉനൈസ്, റിനോ പി. രാജന്‍, ഷോണി കെ. തോമസ്, രാജേഷ് തമ്പാന്‍, വിനോദ് കപ്പിത്താന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.