കാഞ്ഞങ്ങാട് നഗരസഭ ഭരണ സമിതിയെ ജനങ്ങള്‍ താഴെയിറക്കും -കല്ലട്ര മാഹിന്‍ ഹാജി
കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് അടച്ചിട്ടതിനെതിരെ യു.ഡി.എഫ് നടത്തിയ മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട്: നഗരസഭാ ഭരണം ജനങ്ങള്‍ക്ക് ശാപമായെന്നും ആറുമാസം കഴിഞ്ഞ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ ഭരണസമിതിയെ താഴെ ഇറക്കി യു.ഡി.എഫിനെ അധികാരത്തില്‍ ഏറ്റുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. അറ്റകുറ്റപ്പണിയുടെ പേരില്‍ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് അടച്ചിട്ട് ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന നടപടിക്കെതിരെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും നടുറോഡില്‍ വെച്ച് ബസുകളില്‍ കയറേണ്ട അവസ്ഥയാണ് നഗര ഭരണാധികാരികള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി എഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.പി ജാഫര്‍ അധ്യക്ഷതവഹിച്ചു. വി. കമ്മാരന്‍, ബഷീര്‍ വെള്ളിക്കോത്ത്, എം. അസിനാര്‍, പി.വി സുരേഷ്, കെ. മുഹമ്മദ് കുഞ്ഞി, വി. ഗോപി, കെ.കെ ബദറുദീന്‍, ഷംസുദീന്‍ ആവിയില്‍, കെ.കെ ജാഫര്‍, കെ.പി ബാലകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, ടി.വി. ഉമേശന്‍, കമലാക്ഷ, സലാം, ബഷീര്‍ ആറങ്ങാടി, കെ.കെ ബാബ, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സി. ശ്യാമള പ്രസംഗിച്ചു.