പാദൂര്‍ ട്രോഫി: മത്സരം സമനിലയില്‍; ഭാഗ്യം മിറാക്കിളിനെ തുണച്ചു

By :  Sub Editor
Update: 2025-05-13 10:02 GMT

പാദൂര്‍ ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കാണാന്‍ ഇന്നലെ രാത്രി എത്തിയ ഫുട്‌ബോള്‍ പ്രേമികള്‍

മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബ് മേല്‍പ്പറമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വെല്‍ഫിറ്റ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പാദൂര്‍ ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ടോസിന്റെ ഭാഗ്യത്തില്‍ യുണൈറ്റഡ് കീഴൂരിനെതിരെ മിറാക്കില്‍ കമ്പാറിന് ജയം. ആദ്യപകുതിയില്‍ കീഴൂരിന് വേണ്ടി നിയാസും കമ്പാറിന് വേണ്ടി സാജിദും ഗോള്‍ നേടി. മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ഷൂട്ട്ഔട്ടിലേക്ക് കടന്നെങ്കിലും ഷൂട്ട്ഔട്ടിലും ഗോള്‍നില തുല്യമായതോടെ ടോസിലേക്ക് കടക്കുകയായിരുന്നു. ടോസിങ്ങില്‍ ഭാഗ്യം മിറാക്കില്‍ കമ്പാറിനൊപ്പം നിന്നു. ഇന്ന് സ്ട്രൈക്കേഴ്സ് ബെണ്ടിച്ചാലിന് വേണ്ടി ലിന്‍സ മെഡിക്കല്‍ മണ്ണാര്‍കാടും ഷൂട്ടേര്‍സ് പടന്നയും ഏറ്റുമുട്ടും.


Similar News