നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ജനുവരിയില്‍

Update: 2025-06-28 10:01 GMT

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തിലെ പ്രസിദ്ധമായ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2026 ജനുവരി 14 മുതല്‍ 24 വരെ നടത്താന്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ പള്ളി ജമാഅത്ത് കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചു. പ്രശസ്തരായ പണ്ഡിതന്‍മാരും സാദാത്തീങ്ങളും സംബന്ധിക്കും. ജനുവരി 25ന് രാവിലെ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഉറൂസ് സമാപിക്കും. യോഗത്തില്‍ ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി. ഉറൂസ് കമ്മിറ്റി പ്രസിഡണ്ടായി ടി.എ മഹ്മൂദ് ഹാജിയെയും ജനറല്‍ സെക്രട്ടറിയായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെയും തിരഞെടുത്തു. സി.എം അഷ്‌റഫ് (ട്രഷറര്‍) , കുഞ്ഞാമു കട്ടപ്പണി (ജനറല്‍ ക്യാപ്റ്റന്‍), ഹനീഫ് ആപ്പു (വളണ്ടിയര്‍ കോര്‍ ജനറല്‍ സെക്രട്ടറി). കുഞ്ഞാമു കട്ടപ്പണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ എന്‍.എ ഹമീദ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് സ്വാഗതവും എന്‍.യു ഇബ്രാഹിം നന്ദിയും പറഞ്ഞു.

Similar News