ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാസ്പത്രിക്ക് ദേശീയ അംഗീകാരം; സര്‍ട്ടിഫിക്കറ്റ് കൈമാറി

By :  Sub Editor
Update: 2025-05-02 11:36 GMT

കാഞ്ഞങ്ങാട്ടെ പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിക്ക് എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ആസ്പത്രി ചെയര്‍മാന്‍ ഡോ. പി. എം സുരേഷ് ബാബുവിന് കൈമാറുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ദി പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാസ്പത്രിക്ക് ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് ലഭിച്ചതിന്റെ ആഘോഷം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തെക്കേപ്പുറം റോയല്‍ റസിഡന്‍സിയിലാണ് ചടങ്ങ് നടന്നത്.

സര്‍ട്ടിഫിക്കറ്റ് കൈമാറ്റ ചടങ്ങും നടന്നു. ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി.എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയില്‍ നിന്ന് അംഗീകാര സര്‍ട്ടിഫിക്കറ്റ് ഡോ പി.എം സുരേഷ് ബാബു ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, കെ. സീത, വന്ദന ബലരാജ്, ഡോ. ശശിധര റാവു, അഡ്വ. കെ. രാജ് മോഹനന്‍, എന്‍. ബാലകൃഷ്ണന്‍, സി രാജന്‍ പെരിയ, ബാബു കോട്ടപ്പാറ, ടി.വി കുഞ്ഞിരാമന്‍, എ. ദാമോദരന്‍, കെ.വി ദിനേശന്‍, യൂനുസ് വടകര മുക്ക്, എം. മൊയ്തു ഹാജി, കെ. രാജേന്ദ്രന്‍, കെ. ഗോപി, രതീഷ് അമ്പലത്തറ, ഡോ. സുഹാന ബഷീര്‍, മുകേഷ് അത്തായി പ്രസംഗിച്ചു.


Similar News