'ഫസ്റ്റ് ബെല്ലി'ല്‍ ഓര്‍മ്മകള്‍ പെയ്തിറങ്ങി
ടി.ഐ.എച്ച്.എസ്.എസ്. അലൂംനി മീറ്റില്‍ പങ്കെടുത്തത് ആയിരങ്ങള്‍;
ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു
നായന്മാര്‍മൂല: 1939ല്‍ ആരംഭിച്ച് 2025 വരെ പഠിച്ച് പുറത്തിറങ്ങിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഗമം പരസ്പരം മറന്ന മുഖങ്ങളുടെ ഓര്‍മ്മപുതുക്കലായി. 'ഫസ്റ്റ് ബെല്‍' എന്ന പേരില്‍ നടന്ന സംഗമത്തില്‍ ആയിരത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സീരിയല്‍-സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോടിന്റേത് സ്‌നേഹത്തിന്റെ ഭാഷയാണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജീവിതത്തിലെ അപൂര്‍വ്വ മാധുര്യമെന്നും സഹപാഠി സ്‌നേഹം വിലമതിക്കാനാവാത്ത അമൂല്യ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. ടിഒസയുടെ നേതൃത്വത്തില്‍ വരുംവര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന മെഗാ ഇവന്റിന്റെ മുന്നോടിയായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ചെട്ടുംകുഴി റോയല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അലൂംനി മീറ്റ് സംഘടിപ്പിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് അംഗത്വമെടുക്കാനുള്ള അവസരവും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും ഡാന്‍സ്, ഒപ്പന, ഗാനമേള തുടങ്ങിയവയും അരങ്ങേറി. സ്വാഗത സംഘം ചെയര്‍മാന്‍ പി.ബി അച്ചു അധ്യക്ഷത വഹിച്ചു. സബ് കമ്മിറ്റി കണ്‍വീനര്‍മാരായ അമീര്‍ ഖാളി, മുസ്തഫ എ.എല്‍, ഉമ്മര്‍ പാണലം, അമീന്‍ എ.എല്‍, അഷ്‌റഫ് എന്‍.യു, മിര്‍ഷാദ് ബല്ലാരി, ഹമീദ് നെക്കരെ, അസ്ലം എ.എല്‍, അന്‍വര്‍ ടി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ആഷിഫ് ടി. ഐ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ചോക്ലേറ്റ് നന്ദിയും പറഞ്ഞു.