വീട്ടുമുറ്റത്ത് മണ്ണിടിച്ചിലും ഗര്‍ത്തവും; പെര്‍ളയിലെ കുടുംബം ഭീതിയില്‍

By :  Sub Editor
Update: 2025-05-30 10:51 GMT

പെര്‍ള മര്‍ത്യയില്‍ വീട്ടുമുറ്റത്തുണ്ടായ മണ്ണിടിച്ചില്‍

പെര്‍ള: തോരാത്ത മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ വീട്ടുകാരും പരിസരവാസികളും ഭീതിയിലായി. പെര്‍ള മര്‍ത്യ നൈഫ് റോഡിലെ അഷ്‌റഫിന്റെ വീട്ടുമുറ്റത്താണ് മണ്ണിടിച്ചിലുണ്ടായത്. വീടിനകത്ത് വിള്ളല്‍ വീണതായി അഷ്‌റഫ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് സമീപത്തെ റോഡില്‍ മണ്ണിടിഞ്ഞ് തുരങ്കം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുമുറ്റത്ത് മണ്ണിടിച്ചിലും ഗര്‍ത്തവും രൂപപ്പെട്ടത്. സമീപത്തെ പറമ്പുകളിലും മണ്ണിടിച്ചിലുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.


Similar News