കെ.എസ്.എസ്.ഐ.എ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് മരണാനന്തര സഹായം വിതരണം ചെയ്തു
കെ.എസ്.എസ്.ഐ.എയുടെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ബെനിഫിറ്റ് സ്‌കീമിലെ മരണാനന്തര സഹായം മരണപ്പെട്ട അംഗത്തിന്റെ കുടുംബത്തിന് ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. സജിത്കുമാര്‍ കൈമാറുന്നു
കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ.) വ്യവസായികള്‍ക്കായി നടത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതിയായ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് ട്രസ്റ്റ് അംഗമായിരുന്ന കാസര്‍കോട് വിദ്യാനഗര്‍, സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ജേസ്ത ടെക്‌നോ ക്രാഫ്റ്റ് ഉടമ വെങ്കിട്ട കൃഷ്ണ എം. മരണപ്പെട്ടതിനെ തുടര്‍ന്ന് മരണാനന്തര സഹായ ഫണ്ട് കൈമാറി. വിദ്യാനഗര്‍ കെ.എസ്.എസ്.ഐ.എ വ്യവസായ ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍ ചെക്ക് കുടുംബത്തിന് കൈമാറി. 10 ലക്ഷം രൂപയാണ് ബെനഫിറ്റ് സ്‌കീമില്‍ അംഗങ്ങള്‍ക്ക് സഹായമായി നല്‍ കുന്നത്. അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായ ഫണ്ട് കെ.എസ്.എസ്.എഫ് മുന്‍ ചെയര്‍മാന്‍ കെ.ജെ. ഇമ്മാനുവല്‍ കൈമാറി. കേരള സംസ്ഥാനത്തെ ഏതൊരു ചെറുകിട വ്യവസായിക്കും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിതെന്നും ഒരു വ്യവസായിക്ക് പെട്ടെന്നുണ്ടാകുന്ന മരണത്തില്‍ അവരുടെ കുടുംബത്തിന് ഒരു സഹായമായി നില്‍ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും കെ.ജെ. ഇമ്മാനുവല്‍ പറഞ്ഞു. 2008ല്‍ തുടങ്ങിയ ഈ പദ്ധതിക്ക് അനേകം കുടംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ കഴിഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇതുവരെയായി 6 പേര്‍ക്ക് 60 ലക്ഷം രൂപ മരണാനന്തര സഹായവും 12 പേര്‍ക്ക് 7,52,014/- രൂപ ചികിത്സാ സാഹായവും നല്‍കി. സംസ്ഥാന തലത്തില്‍ 76 പേര്‍ക്ക് മരണാനന്തര സഹായവും, 143 പേര്‍ക്ക് ചികിത്സാ സഹായവും നല്‍കി. ജില്ലാ പ്രസിഡണ്ട് എസ്. രാജാറാമ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എഫ്. വൈസ് ചെയര്‍മാന്‍ കെ.ടി. സുഭാഷ് നാരായണന്‍, കെ. രവീന്ദ്രന്‍, കെ. അഹമ്മദലി, മറിയാമ്മ ഇബ്രാഹിം, സുനില്‍ എ, വിജയന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി മുജീബ് കെ.എ. സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് മധൂര്‍ നന്ദിയും പറഞ്ഞു.