കിസാന്‍സേന അടക്ക കര്‍ഷക സമ്മേളനം നടത്തി

By :  Sub Editor
Update: 2025-05-06 10:15 GMT

ജില്ലാ കിസാന്‍സേനയുടെ നേതൃത്വത്തില്‍ ബദിയടുക്ക ഗുരുസദനില്‍ നടന്ന കവുങ്ങ് കര്‍ഷകരുടെ ജില്ലാ സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

ബദിയടുക്ക: കാലാവസ്ഥ വ്യതിയാനം മൂലം കവുങ്ങ് കൃഷിക്ക് ബാധിച്ച മഞ്ഞളിപ്പ്, ഇലകുത്ത്, പൂങ്കുല കരിയല്‍, മഹാളി രോഗം എന്നിവക്ക് ഭൂവിസ്തൃതി നോക്കാതെ പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് സൗജന്യമായി മരുന്ന് തളിക്കുക, കാര്‍ഷിക വായ്പയുടെ പലിശ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ബദിയടുക്ക ഗുരുസദനില്‍ നടന്ന ജില്ലാ കിസാന്‍സേന സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗോവിന്ദഭട്ട് കൊട്ടംകുഴി അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ കണാജെ സ്വാഗതം പറഞ്ഞു. കല്ലഗ ചന്ദ്രശേഖര റാവ്, സിജി മാത്യു, ശ്യാം പ്രസാദ് മാന്യ, രാഘവേന്ദ്ര പി., ജ്യോതി കുമാരി കെ.എന്‍, അശ്വിനി എം.എല്‍, മാഹിന്‍ കേളോട്ട്, എം. കൃഷ്ണന്‍, ഡോ. ചൈത്രാ എം., ഡോ ഡാലിയ മോള്‍, അജിത് കുമാര്‍, സത്യനാരായണ ബെള്ളേരി, സുലൈഖ മാഹിന്‍, നാസര്‍ ചെര്‍ക്കളം എന്നിവര്‍ പ്രസംഗിച്ചു. സച്ചിന്‍ കുമാര്‍ മാട്ടടുക്ക നന്ദിയും പറഞ്ഞു.


Similar News