കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ കുടുംബ സുരക്ഷാ പദ്ധതി വിതരണം ചെയ്തു
കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്റെ ജില്ലാതല കുടുംബ സുരക്ഷാ പദ്ധതി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത കുടുംബ സുരക്ഷാ പദ്ധതിയില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് മരണമടഞ്ഞ മൂന്നുപേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം കൈമാറി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലയിലെ പദ്ധതി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ജി. ജയപാല്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് നാരായണ പൂജാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബാലകൃഷ്ണ പൊതുവാള്‍, ട്രഷന്‍ ഷെരീഫ്, വര്‍ക്കിംഗ് പ്രസിഡണ്ട് ബിജുലാല്‍, ജി. സുഗുണന്‍, റോയി മഡോണ, ഷിനോജ് റഹ്മാന്‍, നാസര്‍ താജ്, സമദ് മലപ്പുറം, രഘുവീര്‍ പൈ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും ജില്ലാ പദ്ധതി ചെയര്‍മാന്‍ രാജന്‍ കളക്കര നന്ദിയും പറഞ്ഞു.