കേരള ആശ വര്‍ക്കേഴ്‌സ് സംഘ് (ബി.എം.എസ്) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

By :  Sub Editor
Update: 2025-06-11 11:15 GMT

ജയലക്ഷ്മി മഞ്ചേശ്വരം, ഗീതാ ബാലകൃഷ്ണന്‍, സൗമ്യ നായക്ക്

കാസര്‍കോട്: ആശാവര്‍ക്കര്‍മാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള ആശ വര്‍ക്കേഴ്‌സ് സംഘ് (ബി.എം.എസ്) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജയലക്ഷ്മി മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ഉപേന്ദ്ര കോട്ടക്കണ്ണി സംസാരിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി ബാബു ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സമിതി അംഗം ബി.വി ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. അനില്‍ ബി. നായര്‍, പി. ദിനേശ് ബംബ്രാണ, യശ്വന്തി ബേജ്ജെ, ബാബുമോന്‍ ചെങ്കള സംബന്ധിച്ചു. ഓമന മാധവന്‍ പരവനടുക്കം സ്വാഗതവും ഗീതാ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജയലക്ഷ്മി മഞ്ചേശ്വരത്തെ പ്രസിഡണ്ടായും ഗീതാ ബാലകൃഷ്ണനെ ജനറല്‍ സെക്രട്ടറിയായും സൗമ്യ നായക്കിനെ ട്രഷററായും തിരഞ്ഞെടുത്തു.


Similar News