കാസര്‍കോട് ബീച്ച് റോഡിന് ജസ്റ്റിസ് യു.എല്‍ ഭട്ടിന്റെ പേരിടണം-സി.പി.ഐ

By :  Sub Editor
Update: 2025-06-10 09:18 GMT

സി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.പി ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു

കാസര്‍കോട്: കാസര്‍കോട്ടെ ഒരു കാലത്തെ രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖരിലൊരാളും പഞ്ചായത്ത് പ്രസിഡണ്ടും കാസര്‍കോട് പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയപ്പോള്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന അന്തരിച്ച ജസ്റ്റിസ് യു.എല്‍ ഭട്ടിന്റെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ബീച്ച് റോഡിന് ജസ്റ്റിസ് യു.എല്‍ ഭട്ട് റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് സി.പി.ഐ കാസര്‍കോട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിച്ച് അപകടരഹിതമായ വിധത്തില്‍ ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും സര്‍ക്കാര്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്ക് സെക്രട്ടറി കെ. കുഞ്ഞിരാമനും രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചയ്ക്ക് സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയും മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി സി.പി ബാബു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ ടി. കൃഷ്ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ലാ അസി. സെക്രട്ടറി വി. രാജന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.വി കൃഷ്ണന്‍, എം. കുമാരന്‍, അഡ്വ. വി. സുരേഷ് ബാബു എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. പി.പി ചാക്കോ പ്രമേയങ്ങള്‍ അവതരിപ്പിച്ചുസംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള നന്ദി പറഞ്ഞു. സെക്രട്ടറിയായി ബിജു ഉണ്ണിത്താനെയും പുതിയ പതിനേഴംഗ മണ്ഡലം കമ്മിറ്റിയെയും തിരഞ്ഞെടുത്തു. മണ്ഡലം കമ്മറ്റി അംഗങ്ങള്‍: ബിജു ഉണ്ണിത്താന്‍, കെ. കുഞ്ഞിരാമന്‍, കെ. കൃഷ്ണന്‍, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, തുളസീധരന്‍ ബളാനം, കെ. നാരായണന്‍ മൈലൂല, പി. രാജന്‍, രേണുക ഭാസ്‌ക്കരന്‍, അഡ്വ. എസ്.എന്‍ സരിത, കെ. തമ്പാന്‍, പി.പി ചാക്കോ, എം. കൃഷ്ണന്‍ നായര്‍, അശ്വതി അജികുമാര്‍, ശ്രീജിത് കുറ്റിക്കോല്‍, കെ.ടി കിഷോര്‍, സി.കെ.എം മുനീര്‍, എം. ജനാര്‍ദ്ദനന്‍ നായര്‍.



ബിജു ഉണ്ണിത്താന്‍

Similar News