ഖാസിലേന്‍ വാര്‍ഡില്‍ 158 പേര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു
By : Sub Editor
Update: 2025-05-23 11:15 GMT
തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ സൗജന്യ ഹെല്‍ത്ത് കാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ കെ.എം. ഹനീഫ് ഉദ്ഘടനം ചെയ്യുന്നു
തളങ്കര: കാസര്‍കോട് നഗരസഭയുടെ കീഴില്‍ വാര്‍ഡ് തലങ്ങളില്‍ ഇ ഹെല്‍ത്ത് ക്യാമ്പിന്റെ ഭാഗമായി തളങ്കര ഖാസിലേന്‍ വാര്‍ഡില്‍ 158 പേര്‍ക്ക് സൗജന്യമായി ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു. ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. ഹനീഫ് ഉദ്ഘടനം ചെയ്തു. ക്യാമ്പിന് മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി മുന്‍ ചെയര്‍പേഴ്‌സണ്‍ നൈമുന്നിസ നേതൃത്വം നല്‍കി. ഹോസ്പിറ്റലില്‍ ക്യു നില്‍ക്കാതെ ഓണ്‍ലൈനില്‍ ടോക്കണ്‍ ബുക്ക് ചെയ്യാനും രോഗിയുടെ രോഗ വിവരങ്ങള്‍, രോഗികള്‍ കഴിക്കുന്ന മെഡിസിന്റെ വിവരങ്ങള്‍, ബ്ലഡ്, യൂറിന്‍ ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ സ്റ്റോര്‍ ചെയ്യാനും കാര്‍ഡില്‍ സാധിക്കുന്നു.