ചികിത്സാ സഹായത്തിന് കാരുണ്യയാത്ര നടത്തി ഹരിശ്രീ ബസ്

By :  Sub Editor
Update: 2025-06-24 09:26 GMT

ആദൂര്‍ ആലന്തടുക്കയിലെ അശോകന്റെ ചികിത്സക്കായി ഹരിശ്രീ ബസ് കാരുണ്യയാത്ര നടത്തി സ്വരൂപിച്ച തുക ചികിത്സാ സഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജനനിയെ ഏല്‍പ്പിക്കുന്നു

കാസര്‍കോട്: ആദൂര്‍ ആലന്തടുക്കയിലെ അശോകന്റെ ചികിത്സക്കായി അഡൂര്‍-മുള്ളേരിയ-കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസിന്റെ കാരുണ്യയാത്ര. ഇന്നലെയാണ് ഹരിശ്രീ ബസ് കാരുണ്യയാത്ര നടത്തിയത്. കാരുണ്യയാത്ര വഴി സ്വരൂപിച്ച 36,759 രൂപ ചികിത്സാസഹായ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജനനിയെ ഏല്‍പ്പിച്ചു. മഹേഷ്, അശോകന്‍, അവിനാഷ്, അശോകന്‍, ബേനത്തടുക്ക മണികണ്ഠന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാരുണ്യയാത്ര മുള്ളേരിയയില്‍ വെച്ച് കാറഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഗോപാലകൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു. കാരുണ്യയാത്രക്ക് നേതൃത്വം നല്‍കിയ ബസ് ഉടമക്കും ജീവനക്കര്‍ക്കും പണം നല്‍കി സഹായിച്ചവര്‍ക്കും ചികിത്സാസഹായ കമ്മിറ്റി നന്ദി അറിയിച്ചു.


Similar News