കിംസില്‍ നവീകരിച്ച എന്‍.ഐ.സി.യുവിന്റെ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു
By : Sub Editor
Update: 2025-05-20 10:39 GMT
കാസര്‍കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (കിംസ്) നവീകരിച്ച എന്‍.ഐ.സി.യുവിന്റെ ഉദ്ഘാടനം ഗോപിനാഥ് മുതുകാട് നിര്‍വഹിക്കുന്നു
കാസര്‍കോട്: കറന്തക്കാട് അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(കിംസ്) നവീകരിച്ച എന്‍.ഐ.സി.യുവിന്റെ ഉദ്ഘാടനം കിംസ് എം.ഡിയും ഓര്‍ത്തോപ്പീഡിക്ക് സര്‍ജനുമായ ഡോ. പ്രസാദ് മേനോന്‍, ഗെനക്കോളജിസ്റ്റ് ഡോ. ഉഷാ മേനോന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് നിര്‍വഹിച്ചു. കിംസ് ഹോസ്പിറ്റലിന്റെ പുതുതായി രൂപ കല്‍പന ചെയ്ത ലോഗോ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു. മുതുകാടിനെ ഡോ. കെ.പി ഭട്ട് പൊന്നാട അണിയിച്ചു. ഡോ. ഉഷാ മേനോന്‍ സ്വാഗതവും ഡോ. സാദിയ നന്ദിയും പറഞ്ഞു.