തൊഴിലുറപ്പ് തൊഴില്‍; അണ്ണയ്യ നായക്ക്-മീനാക്ഷി ഭായ് ദമ്പതികള്‍ക്ക് 100 മാര്‍ക്ക്
100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ അണ്ണയ്യ നായിക്ക്-മീനാക്ഷി ഭായ് ദമ്പതികളെ വാര്‍ഡ് അംഗം എന്‍. വിന്‍സെന്റ് ആദരിക്കുന്നു
കാഞ്ഞങ്ങാട്: തൊഴിലുറപ്പ് തൊഴിലില്‍ ആദ്യ 100തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി ദമ്പതികളുടെ മാതൃക. പനത്തടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കൊളപ്പുറം സൈറ്റിലെ അണ്ണയ്യ നായിക്ക് -മീനാക്ഷി ഭായ് ദമ്പതികളാണ് മികവ് കാട്ടിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 10 മാസം ബാക്കിയിരിക്കെയാണ് മൂന്നുമാസത്തില്‍ തന്നെ ഇവരുടെ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ലൈഫ് പദ്ധതി വഴി ഇവര്‍ക്ക് അനുവദിച്ച വീടിന്റെ ജോലി യുള്‍പ്പെടെ ചെയ്തിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ ചേര്‍ന്ന് പൊതു തൊഴിലും ഇവര്‍ ചെയ്തിരുന്നു. പരപ്പ ബ്ലോക്കില്‍ നിലവില്‍ ഈ വര്‍ഷം 10754 കുടുംബങ്ങളാണ് തൊഴിലുറപ്പ് തൊഴില്‍ ചെയ്യുന്നത്.പട്ടിക വര്‍ഗ വിഭാഗം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 തൊഴില്‍ ദിനത്തിന് പുറമേ 100 ദിനം കൂടി ലഭിക്കും. അണ്ണയ്യ നായിക്കിനും മീനാക്ഷി ഭായിക്കും ഈ ആനുകൂല്യം കൂടി യുള്ളതിനാല്‍ അടുത്ത 100 ദിവസം കൂടി തൊഴില്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം പരപ്പ ബ്ലോക്കില്‍ 1162178 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞു.
ഈ വര്‍ഷം ഇത് വരെ 148758 തൊഴില്‍ ദിനങ്ങള്‍ നല്‍കി. അതില്‍ 52359തൊഴില്‍ ദിനങ്ങള്‍ പട്ടിക വര്‍ഗ മേഖലയിലാണ്. ഈ സാമ്പത്തിക വര്‍ഷം ഏഴ് പഞ്ചായത്തുകളിലായി 1200000തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നതതെന്ന് ജോയിന്റ് ബി.ഡി.ഒ കെ.ജി ബിജു കുമാര്‍ പറഞ്ഞു. 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതികളെ വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് ആദരിച്ചു.