ഡയാലൈഫ് സ്‌കാന്‍ സെന്റര്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

By :  Sub Editor
Update: 2025-05-20 09:35 GMT

കാസര്‍കോട് ഡയാലൈഫ് ഹോസ്പിറ്റലില്‍ സ്‌കാനിംഗ് സെന്റര്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കാസര്‍കോട് ഡയാലൈഫ് ഹോസ്പിറ്റലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌കാനിംഗ് സെന്റര്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആതുര ചികിത്സാ മികവോട് കൂടി കഴിഞ്ഞ ആറുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഡയാലൈഫ് ഹോസ്പിറ്റലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വിഭാഗവും യൂറോളജി വിഭാഗവും കഴിഞ്ഞ മാസമാണ് പ്രവര്‍ത്തനമാരംഭിച്ചത്. അഷ്റഫ് എടനീര്‍, എ.പി ഉമ്മര്‍, യു.കെ യൂസുഫ്, ഡയാലൈഫ് മാനേജിങ് ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ, ഡോ. നഫ്‌സീര്‍, ഡോ. നൗഫല്‍, ഹോസ്പിറ്റല്‍ അഡ്മിന്‍ മന്‍സൂര്‍ കുമ്പള, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഷഫീര്‍ കുമ്പള തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News