ബി.കെ.എം.യു ദേശീയ പ്രക്ഷോഭം; മാര്‍ച്ചും ധര്‍ണയും നടത്തി

By :  Sub Editor
Update: 2025-06-11 11:24 GMT

ചെമ്മനാട് കോളിയടുക്കം പോസ്റ്റ് ഓഫീസിലേക്ക് നടന്ന സമരം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും കര്‍ഷക തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും ബി.കെ.എം.യു ദേശവ്യാപകമായി പ്രതിഷേധ ദിനാചരണം നടത്തി. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണയും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളിയടുക്കം പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ സമരം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് രാജന്‍ പനക്കുളം അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ബിജു ഉണ്ണിത്താന്‍, നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ മണ്ഡലം സെക്രട്ടറി തുളസീധരന്‍ ബളാനം, ലോട്ടറി തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി മധുസൂദനന്‍ നമ്പ്യാര്‍, എന്‍.ആര്‍.ഇ. ജി മണ്ഡലം സെക്രട്ടറി കെ. ലക്ഷ്മി, മണ്ഡലം സെക്രട്ടറി കെ. കൃഷ്ണന്‍, മഹിളാസംഘം ജില്ലാ പ്രസിഡണ്ട് രേണുകാ ഭാസ്‌കരന്‍, ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു. നാരായണന്‍ മൈലൂല സ്വാഗതം പറഞ്ഞു.


Similar News