കാരുണ്യ പ്രവര്‍ത്തനവുമായി ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ സേവനം ആറാം തവണയും

Update: 2025-03-12 10:21 GMT

ബാങ്കോട് ഗള്‍ഫ് ജമാഅത്തിന്റെ ഈ റമദാനിലെ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ നിര്‍വഹിക്കുന്നു

തളങ്കര: സേവന-കാരുണ്യ രംഗങ്ങളില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന ബാങ്കോട് ഗള്‍ഫ് ജമാഅത്ത് ഈ റമദാനിലും നാടിന് സാന്ത്വനമേകി രംഗത്ത്. ആറാം തവണയും സഹായ ഹസ്തവുമായി സംഘടനയെത്തി. തളങ്കര ബാങ്കോട്ടെ നിര്‍ധന കുടുംബങ്ങള്‍ക്ക് 2500 രൂപ വീതം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇബ്രാഹിം ബാ ങ്കോട്, പി.യു അഹ്മദ്, സുലൈമാന്‍ എന്നിവര്‍ക്ക് പദ്ധതി കൈമാറി കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്കോട് ഖുവാരി മസ്ജിദ് ഇമാം ഉവൈസ് മന്നാനി പ്രാര്‍ത്ഥന നടത്തി. നഗരസഭാംഗം ഇഖ്ബാല്‍ ബാങ്കോട്, മൊയ്തു, മാഹിന്‍ ലോഫ്, മുഹമ്മദ്, അഷ്‌റഫ്, റഫീഖ്, എ. സത്താര്‍, റാഫി, ജബ്ബാര്‍, നവ, മുനാവര്‍, നബീല്‍, ഹനീഫ്, ലത്തീഫ്, മമ്മിഞ്ഞി, ഇഖ്ബാല്‍ കൊട്ടയാടി, അഷ്‌റഫ്, ഷഫീഖ്, ഷാഹി തുടങ്ങിയവര്‍ സംബന്ധിച്ചു.



Similar News