എ.പി അബ്ദുല്ല അവാര്‍ഡ് അബൂബക്കര്‍ കുറ്റിക്കോലിന്

Update: 2026-01-05 10:32 GMT

കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കേപ്പുറം ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്റര്‍ ജില്ലാ മുസ്ലിംലീഗ് പ്രഥമ പ്രസിഡണ്ടും ഹൈപവര്‍ കമ്മിറ്റി അംഗവുമായിരുന്ന പരേതനായ എ.പി അബ്ദുല്ലയുടെ പേരില്‍ നല്‍കുന്ന അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമായ അബൂബക്കര്‍ കുറ്റിക്കോലിന് സമ്മാനിക്കും. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. പത്രസമ്മേളനത്തില്‍ ബഷീര്‍ വെള്ളിക്കോത്ത്, സി. കുഞ്ഞാമദ് ഹാജി പാലക്കി, എ.പി ഉമ്മര്‍, ഷുക്കൂര്‍ പള്ളിക്കാടത്ത്, ഇഖ്ബാല്‍ വെള്ളിക്കോത്ത് സംബന്ധിച്ചു.

Similar News