ആരോഗ്യമുള്ള സമൂഹം നാടിന് ആവശ്യം-ഖാദര്‍ തെരുവത്ത്
വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ ലോഗോ പ്രകാശനം ചെയ്തു;
വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ കാസര്‍കോട് ചാപ്റ്ററിന്റെ ലോഗോ പ്രകാശനം കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഖാദര്‍ തെരുവത്ത് നിര്‍വ്വഹിക്കുന്നു
കാസര്‍കോട്: യുവാക്കളിലും കൗമാരക്കാരിലും ആരോഗ്യ സംരക്ഷണ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ കാസര്‍കോട് ചാപ്റ്ററിന്റെ ലോഗോ പ്രകാശനം കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഖാദര്‍ തെരുവത്ത് നിര്‍വ്വഹിച്ചു. ആരോഗ്യമുള്ള സമൂഹമാണ് നാടിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് അച്ചു നായന്മാര്‍മൂല അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. ട്രഷറര്‍ ജലീല്‍ കോയ, റിട്ട.അഡീഷണല്‍ പൊലീസ് സുപ്രണ്ട് ടി.പി. രഞ്ജിത്ത്, കെ.എം. ബഷീര്‍, ഷാഫി നാലപ്പാട്, ശിഹാബ് കടവത്ത്, പി.ബി. തൗസീഫ്, നൗഷാദ് എം.എം, ഷാഫി ചാപ്പ ഹലോ കാര്‍ഗോ, അഷ്‌റഫ് ഇംഗ്ലീഷ്, ആരിഫ് ഒറവങ്കര, ഹനീഫ് എം.എം.കെ, ഷരീഫ് മദീന, മജീദ് പള്ളിക്കാല്‍, മുസ്തഫ മയ്യ, കബീര്‍ പള്ളിക്കര, ഹമീദ് ബെദിര, അബ്ദുറഹ്മാന്‍ തൊട്ടാന്‍, അഖില തുടങ്ങിയവര്‍ സംബന്ധിച്ചു.