കെ.ത്രി.എ 22-ാം വാര്‍ഷികവും കുടുംബ സംഗമവും

Update: 2025-12-02 10:39 GMT

കേരള അഡ്വര്‍ട്ടൈസിങ്ങ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ.) 22-ാം ജന്മദിനാഘോഷവും കണ്ണൂര്‍-കാസര്‍കോട് സോണ്‍ കുടുംബസംഗമവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂര്‍: കേരള അഡ്വര്‍ട്ടൈസിങ്ങ് ഏജന്‍സീസ് അസോസിയേഷന്‍ (കെ.ത്രി.എ.) 22-ാം ജന്മദിനാഘോഷവും കണ്ണൂര്‍ - കാസര്‍കോട് സോണ്‍ കുടുംബസംഗമവും മട്ടന്നൂര്‍ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കേരള വിഷന്‍ ന്യൂസ് മാനേജിങ് ഡയറക്ടര്‍ പ്രിജേഷ് അച്ചാണ്ടി മുഖ്യാഥിതിയായിരുന്നു. കെ.ത്രി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍, സോണ്‍ പ്രസിഡണ്ട് പി.വി. വിജയകുമാര്‍, സെക്രട്ടറി സന്തോഷ് പി.വി., സ്റ്റേറ്റ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജേഷ് വി.വി. തുടങ്ങിയവര്‍ സംബന്ധിച്ചു.


Similar News