കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശത്രുരാജ്യങ്ങളോടാണ് മമത -കെ. സുരേന്ദ്രന്‍

By :  Sub Editor
Update: 2025-05-06 09:49 GMT

പാക്കിസ്ഥാനികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: കമ്മ്യൂണിസ്റ്റ്, മാര്‍കിസ്റ്റ് പാര്‍ട്ടി എല്ലാ കാലത്തും ശത്രുരാജ്യങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ആരോപിച്ചു. പാക്കിസ്ഥാനികളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതഭീകരവാദികളുടെ വിളനിലമായി കേരളം മാറിയിരിക്കുകയാണെന്നും കര്‍ണാടകയിലും കേരളത്തിലും കാണുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാക്ക് പൗരന്മാരെ കേരളത്തില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപടിയുമായി ബി.ജെ.പി മുന്നോട്ട് പോകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡണ്ട് എം. എല്‍. അശ്വിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ വി. രവീന്ദ്രന്‍, അഡ്വ. വി. ബാലകൃഷ്ണ ഷെട്ടി, രവീശതന്ത്രി കുണ്ടാര്‍, സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രഭണ്ഡാരി, ജില്ല ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, കെ.കെ. നാരായണന്‍, എം. ബല്‍രാജ്, മുരളീധര യാദവ്, എം. ജനനി, മണികണ്ഠ റൈ, എച്ച്.ആര്‍. സുകന്യ, എ.കെ. കയ്യാര്‍, സവിത ടീച്ചര്‍, പ്രമീള മജല്‍, കെ.എം. അശ്വിനി, പുഷ്പാ ഗോപാലന്‍, മഹേഷ് ഗോപാല്‍, സഞ്ചീവ പുളിക്കൂര്‍, വീണ അരുണ്‍ ഷെട്ടി എന്നിവര്‍ സംബന്ധിച്ചു. മനുലാല്‍ മേലത്ത് സ്വാഗതവും എന്‍. ബാബുരാജ് നന്ദിയും പറഞ്ഞു.



Similar News