ചെര്‍ക്കളയില്‍ വോളി ആവേശം; അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് 19ന് തുടങ്ങും
ഫെബ്രുവരി 19ന് ചെര്‍ക്കളയില്‍ തുടങ്ങുന്ന വിന്നേഴ്‌സ് അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് സംഘാടകര്‍ നടത്തിയ വാര്‍ത്താ സമ്മേളനം
കാസര്‍കോട്: വോളി ഫെഡറേഷന്‍ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് വോളിബോള്‍ അസോസിയേഷന്‍, കാസര്‍കോട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ വിന്നേഴ്‌സ് ചെര്‍ക്കള സംഘടിപ്പിക്കുന്ന ് വിന്നേഴ്‌സ് അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 19 മുതല്‍ 23 വരെ ചെങ്കള ഗ്രാമ പഞ്ചായത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച അന്‍ജൂം സ്റ്റേഡിയത്തില്‍ നടക്കും. രാജ്യത്തെ അന്താരാഷ്ട്ര കായിക താരങ്ങള്‍ അടങ്ങിയ വോളിബോള്‍ കോര്‍ട്ടിലെ അതിപ്രഗത്ഭരായിട്ടുള്ള പഞ്ചാബ് കമ്മാന്റോ, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കസ്റ്റംസ്, ഇന്ത്യന്‍ ആര്‍മി, കെഎസ്ഇബി, മുംബൈ സ്പൈക്കേഴ്‌സ്, കേരള പോലീസ്, ബി പി സി എല്‍ എന്നിവരും കേരളത്തിലെ പ്രഗത്ഭരായ യൂണിവേഴ്‌സിറ്റി താരങ്ങള്‍ ഉള്‍പ്പെടുന്ന സെയിന്റ് സ്റ്റീഫന്‍സ് കോളേജ് പത്തനാപുരം, ഡി ഐ എസ് ടി കോളേജ് അങ്കമാലി, സിഎംഎസ് കോളേജ് കോട്ടയം, സെയിന്റ് സ്റ്റീഫന്‍സ് കോളേജ് പാലാ എന്നീ പ്രമുഖ ടീമുകളാണ് കളത്തിലിറങ്ങുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജെറോം വിനീത്, അകിന്‍ ജാസ്, പങ്കജ് ശര്‍മ്മ, റഹീം, സേതു, ഹെറിന്‍ വര്‍ഗീസ്, രാഹുല്‍, ജോണ്‍ ജോസഫ്, സോന്‍ടി ജോണ്‍, ഷമീം തുടങ്ങിയ അന്താരാഷ്ട്ര താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി മത്സരിക്കും.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈകീട്ട് ആറ് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.4000 പേര്‍ക്ക് നേരിട്ട് കളി കാണാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ്സ് മുഖേന നിയന്ത്രിക്കും. ഉദ്ഘാടന മത്സരത്തില്‍ ബി പി സി എല്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ നേരിടും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷുക്കൂര്‍ ചെര്‍ക്കളം, വിന്നേഴ്‌സ് ചെര്‍ക്കള പ്രസിഡന്റ് സി വി ജെയിംസ്, ജില്ലാ വോളീബോള്‍ അസോസിയേഷന്‍ സെക്രട്ടറി വി വി വിജയ മോഹനന്‍, സംഘാടക സമിതി ഭാരവാഹികളായ നാസര്‍ ചെര്‍ക്കളം, സലാം ചെര്‍ക്കള, നൗഷാദ് ചെര്‍ക്കള, ബച്ചി ചെര്‍ക്കള, സിദ്ധ ചെര്‍ക്കള, നിസ്സാര്‍ ടി എം അറന്തോട് എന്നിവര്‍ പങ്കെടുത്തു.
ഫെബ്രുവരി 19ന് ചെര്‍ക്കളയില്‍ തുടങ്ങുന്ന വിന്നേഴ്‌സ് അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ കപ്പ് വോളിബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ച് സംഘാടകര്‍ നടത്തിയ വാര്‍ത്താ സമ്മേളനം