കിഴക്കേവീട് പാലാതീയ്യ വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ തറവാട് തെയ്യംകെട്ട് 17 മുതല്‍ 20 വരെ

By :  Sub Editor
Update: 2025-04-15 11:06 GMT

കാസര്‍കോട്: എരിയാകോട്ട ശ്രീ ഭഗവതി ക്ഷേത്ര കഴകപരിധിയിലെ കിഴക്കേവീട് പാലാതീയ്യ ശീ വിഷ്ണുമൂര്‍ത്തി വയനാട്ട് കുലവന്‍ തറവാട് തെയ്യംകെട്ട് മഹോത്സവം 17, 18, 19, 20 തിയ്യതികളില്‍ നടക്കും. 17ന് കലവറ നിറക്കല്‍ ഘോഷയാത്ര രാവിലെ 10.30 എരിയാകാട്ട ശ്രീ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. വൈകിട്ട് 7 മണിക്ക് ഭണ്ഡാരം എഴുന്നെള്ളത്തോടെ തെയ്യംകൂടല്‍, 18ന് പുലര്‍ച്ചെ 1 മണി മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നു. അന്ന് വൈകിട്ട് ശ്രീ വയനാട്ട് കുലവന്‍ തെയ്യംകൂടല്‍. 19ന് രാത്രി 8 മണിക്ക് ശ്രീ കണ്ടനാര്‍കേളന്‍ തെയ്യം ബപ്പിടല്‍ ചടങ്ങ്, വയനാട്ട് കുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. 20ന് വൈകിട്ട് 4.30ന് ശ്രീ വയനാട്ട് കുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ചൂട്ടൊപ്പിക്കല്‍ ചടങ്ങ്, രാത്രി മറപിളര്‍ന്ന് കൈവീതോട് കൂടി തെയ്യംകെട്ട് മഹോത്സവം സമാപിക്കും.

പത്രസമ്മേളനത്തില്‍ രാജന്‍ പെരിയ, ദിവാകരന്‍ കാവുഗോളി, അനില്‍കുമാര്‍ നീര്‍ച്ചാല്‍, കെ.പി ചന്ദ്രശേഖര കാര്‍ന്നവര്‍, അശോകന്‍ കുഡ്‌ലു, എ. രാംദാസ് ആരിക്കാടി, ദാമോദരന്‍ എ., ആനന്ദന്‍ ചെമ്മനാട്, പുഷ്പരാജന്‍ എന്‍.എസ്, സുനില്‍കുമാര്‍ പി.ടി എന്നിവര്‍ സംബന്ധിച്ചു

Similar News