ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് രക്തദാന ക്യാമ്പ്

By :  Sub Editor
Update: 2025-06-23 11:24 GMT

ഖത്തര്‍-കാസര്‍കോട് മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മഹാ രക്തദാന ക്യാമ്പില്‍ നേതാക്കള്‍

ദോഹ: കാസര്‍കോട് മുസ്ലിം ജമാഅത്ത് ഖത്തറിന്റെ അമ്പതാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച് ഖത്തര്‍ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. ജമാഅത്ത് മുഖ്യരക്ഷാധികാരി എം.പി ഷാഫി ഹാജി, പ്രസിഡണ്ട് ലുക്ക്മാനുല്‍ ഹക്കിം, ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി, ട്രഷറര്‍ ബഷീര്‍ സ്രാങ്ക്, ഭാരവാഹികളായ ഹാരിസ് പി.എസ് ഷഫീഖ് ചെങ്കള, അലി ചേരൂര്‍, സാക്കിര്‍ കാപ്പി, എക്‌സിക്യൂട്ടിവ് അംഗങ്ങളായ സാബിത്ത് തുരുത്തി, സാനിഫ് പൈക്ക, ജാഫര്‍ കല്ലങ്കാടി, അഷ്‌റഫ് പള്ളം, ഷഹീന്‍ എം.പി., ശരീഫ് മധൂര്‍, ഉസ്മാന്‍ വെസ്റ്റ്ഹില്‍, ഷംസുദ്ദീന്‍ ചൂരി നേതൃത്വം നല്‍കി.


Similar News