ഇന്ത്യന്‍ മീഡിയ അബൂദാബി ഒരുക്കിയ ഓണം മൂഡ് 2025
അബൂദാബി: ഇന്ത്യന്‍ മീഡിയ അബൂദാബി, എല്‍.എല്‍. എച്ച്-ലൈഫ് കെയര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് 'ഓണം മൂഡ് 2025' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയും അത്തപ്പൂക്കളവും സംഗീത വിരുന്നും വിഭവ സമൃദ്ധ്യമായ സദ്യയും നൃത്ത പരിപാടികളുമുള്‍പ്പെടെ അരങ്ങേറി. പ്രസിഡണ്ട് സമീര്‍ കല്ലറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റാഷീദ് പൂമാടം സ്വാഗതവും ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു. ബുര്‍ജില്‍ ഹോള്‍ഡിങ്‌സ് റീജിയണല്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ നിവിന്‍ വര്‍ഗീസ്, വിന്‍സ്മേര ജ്വലേഴ്‌സ് യു.എ.ഇ റീട്ടെയില്‍ ഹെഡ് അരുണ്‍ നായര്‍, എ.ബി.സി കാര്‍ഗോ അബൂദബി ബ്രാഞ്ച് മാനേജര്‍ സോനു സൈമണ്‍, ഹൈവേ ഗാര്‍ഡ്, റജബ് കാര്‍ഗോ എന്നിവര്‍ക്ക് ഇന്ത്യന്‍ മീഡിയ ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് റസാഖ് ഒരുമനയൂര്‍, ജോയിന്റ് സെക്രട്ടറി നിസാമുദ്ദീന്‍, എല്‍.എല്‍.എച്ച് ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍ ഷിഹാബ് എന്നിവര്‍ പങ്കെടുത്തു. കലാപരിപാടികളില്‍ പങ്കെടുത്ത കുട്ടികളെയും മുതിര്‍ന്നവരെയും ആദരിച്ചു. മത്സരങ്ങളും വിനോദങ്ങളും ആഘോഷത്തിന് പുതുമ നല്‍കി.