'കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം പ്രവാസികള്‍ക്കും കുടുംബത്തിനും സാന്ത്വനമേകുന്ന പദ്ധതി'

By :  Sub Editor
Update: 2025-10-22 11:15 GMT

കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം ഹം സഫര്‍ അംഗത്വ പ്രചാരണ ക്യാമ്പയിന്റെ ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ തല ഉദ്ഘാടനം മിഥിലാജ് സമീറിന് നല്‍കി നിസാര്‍ തളങ്കര നിര്‍വ്വഹിക്കുന്നു

ദുബായ്: കെ.എം.സി.സി പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന വെല്‍ഫെയര്‍ സ്‌കീം പദ്ധതി പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും സാന്ത്വനമേകുന്നതാണെന്ന് കെ.എം.സി.സി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ടുമായ നിസാര്‍ തളങ്കര പറഞ്ഞു. കെ.എം.സി.സി വെല്‍ഫെയര്‍ സ്‌കീം ഹം സഫര്‍ അംഗത്വ പ്രചാരണ ക്യാമ്പയിന്റെ ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ തല ഉദ്ഘാടനം മിഥിലാജ് സമീറിന് നല്‍കി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആക്ടിങ് പ്രസിഡണ്ട് അന്‍വര്‍ സാജിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സര്‍ഫ്രാസ് പട്ടേല്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ അഡ്വ. ഇബ്രാഹിം ഖലീല്‍, അഫ്‌സല്‍ മൊട്ടമ്മല്‍, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, ഡോ. ഇസ്മായില്‍, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, സുബൈര്‍ അബ്ദുല്ല, ഫൈസല്‍ മുഹ്സിന്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, പി.ഡി നൂറുദ്ദീന്‍, സി.എ ബഷീര്‍ പള്ളിക്കര, ഹസൈനാര്‍ ബീജന്തടുക്ക സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, റഫീഖ് ആസിഫ്, അബ്ബാസ് കെ.പി, ഫൈസല്‍ പട്ടേല്‍, ഹസ്‌കര്‍ ചൂരി, ഉപ്പി കല്ലങ്കൈ, താത്തു തല്‍ഹത്ത്, സുഹൈല്‍ കോപ്പ, റസാഖ് ബദിയടുക്ക, സിനാന്‍ തൊട്ടാന്‍, ഷിഫാസ് പട്ടേല്‍, മുഹമ്മദ് ഖാസിയറകം, മിര്‍സാദ് നെല്ലിക്കുന്ന്, തസ്ലീം ബെല്‍ക്കാട്, ജാഫര്‍ കുന്നില്‍, കാമില്‍ ബാങ്കോട്, സലാം ബെദിര, അമീന്‍പള്ളിക്കാല്‍, ഹനീഫ് നെല്ലിക്കുന്ന്, അസ്ലം ഗസാലി, ആഷിക് പള്ളം, സാജിദ് ടി.എ, ഫസല്‍ റഹ്മാന്‍, ഖൈസ്, ഹനീഫ റഹ്മാന്‍ സംബന്ധിച്ചു. ട്രഷറര്‍ ഗഫൂര്‍ ഊദ് നന്ദി പറഞ്ഞു.


Similar News