ഖത്തറില്‍ നടക്കുന്ന ഇന്ത്യന്‍ ഫാര്‍മ ഫുട്‌ബോള്‍ ലീഗിന്റെ ലോഗോ പ്രകാശനം
ദോഹ: ഖത്തറിലെ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ ഫുട്‌ബോള്‍ കൂട്ടായ്മയായ ഫാര്‍മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ 27ന് വൈകിട്ട് 6 മണിക്ക് എം.ഐ.സി. ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ ഫാര്‍മ ഫുട്‌ബോള്‍ ലീഗ് 2025ന്റെ പോസ്റ്റര്‍ പ്രകാശനം അല്‍ ജസീറ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തി. ഫാര്‍മസിസ്റ്റുകള്‍ സമൂഹത്തിനുള്ളില്‍ സൗഹൃദം, ആരോഗ്യം, സഹ വര്‍ത്തിത്വം എന്നിവ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ആരിഫ് ബംബ്രാണ, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, അല്‍ത്താഫ്, സമീര്‍ കെ.ഐ, ടി.സി നവാസ്, മഷൂദ്, ശനീബ്, സുഹൈല്‍, ഹനീഫ് പേരാല്‍, അമീര്‍ അലി, ഷാനവാസ് പുന്നൂളി, സയ്യീദ്, ഇക്ബാല്‍, മുനീര്‍, ജാസിര്‍, അസ്‌കര്‍ അബ്ബാസ്, അന്‍വര്‍, സെമീര്‍ സംബന്ധിച്ചു.