ഇന്ത്യന്‍ ഫാര്‍മ ഫുട്ബോള്‍ ലീഗ്: ബ്ലാക്ക് ആന്റ് വൈറ്റ് എഫ്.സി ഹിലാല്‍ ജേതാക്കള്‍
ഇന്ത്യന്‍ ഫാര്‍മ ഫുട്ബോള്‍ ലീഗില്‍ ജേതാക്കളായ ബ്ലാക്ക് ആന്റ് വൈറ്റ് എഫ്.സി ഹിലാല്‍
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാര്‍മ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ ഫാര്‍മ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം സമ്മാനിച്ചു. എം.ഐ.സി. ഗ്രൗണ്ടില്‍ വെച്ചായിരുന്നു ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം. ബ്ലാക്ക് ആന്റ് വൈറ്റ് എഫ്.സി. ഹിലാല്‍, ശക്തരായ ജിംഖാന എഫ്.സി മാര്ക്കിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ചാമ്പ്യന്മാരായി. മികച്ച ഗോള്‍ കീപറായി അബ്ദുല്‍ റഹ്മാന് എരിയാലിനെയും ടോപ് സ്കോററായി സാജാസിനെയും മികച്ച പ്ലേയറായി ഫിറോസിനെയും ഡിഫെന്‍ഡറായി ഷനീബിനെയും തിരഞ്ഞടുത്തു. മുന്‍ സംസ്ഥാന ഫുട്ബാള്‍ താരം അബ്ദുല്‍ ബാസിത് വിജയികള്‍ക്കുള്ള ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. മത്സരങ്ങള്‍ ഹാന്‍സണ്‍, ഷാന്‍, നിഖിലേഷ് എന്നിവര്‍ നിയന്ത്രിച്ചു. ഫുട്ബോള്‍ പ്രീമിയര്‍ ലീഗിന് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അല്‍ത്താഫ്, മഷൂദ്, അബ്ദുല്റഹിമാന് എരിയാല്‍, ഷനീബ് അരീക്കോട്, അമീര്‍ അലി, ഹനീഫ് പേരാല്‍, ജാഫര്‍ വാക്ര, സക്കീര്‍ മുല്ലകള്‍, അബ്ദുല്‍ കരീം, ഇക്ബാല്‍ നേതൃത്വം നല്കി.