ഹലാ സോക്കര്‍ ഫെസ്റ്റ്: എഫ്.സി കാസര്‍കോട് ജേതാക്കള്‍

By :  Sub Editor
Update: 2025-10-15 10:30 GMT

ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സോക്കര്‍ ഫെസ്റ്റില്‍ ജേതാക്കളായ എഫ്.സി. കാസര്‍കോട് ടീം കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടിയില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു

ദുബായ്: 26ന് എത്തിസലാത്ത് അക്കാദമിയില്‍ നടക്കുന്ന ഹലാ കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റിന്റെ പ്രചാരണാര്‍ത്ഥം അബുഹൈല്‍ അമാന സ്‌പോട്‌സ് ബേയില്‍ സംഘടിപ്പിച്ച ഹല സോക്കര്‍ ഫെസ്റ്റില്‍ കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച എഫ്.സി കാസര്‍കോട് ചാമ്പ്യന്‍മാരായി. വീറും വാശിയും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക് മഞ്ചേശ്വരം ലണ്ടന്‍ സ്‌ട്രൈക്കേര്‍സിനെയാണ് പരാജപ്പെടുത്തിയത്. ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച എഫ്.സി പള്ളിക്കര, എഫ്.സി ഉദുമ എന്നിവര്‍ സെമിഫൈനലില്‍ പുറത്തായി. മികച്ച കളിക്കാരനായി എഫ്.സി കാസര്‍കോടിന്റെ അച്ചുവിനയും ഗോള്‍ കീപ്പറായി ശുകൂറിനെയും തിരെഞ്ഞെടുത്തു. കൂടുതല്‍ ഗോള്‍ നേടി പള്ളിക്കര അഫ്താബ് ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കി. ബെസ്റ്റ് ഡിഫന്‍ണ്ടറായി ലണ്ടന്‍ സ്‌ട്രൈക്കേഴ്‌സിന്റെ ഹിഷാം തിരഞ്ഞടുക്കപ്പെട്ടു. ചാമ്പ്യന്‍മാര്‍ക്ക് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടിയും റണ്ണേഴ്‌സിന് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആറും ട്രോഫികള്‍ സമ്മാനിച്ചു. നേരത്തെ ടൂര്‍ണ്ണമെന്റ് സേഫ്ലൈന്‍ എം.ഡി ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ കിക്കോഫ് ചെയ്തു.


Similar News