ഹലാ കാസ്രോട്: ആവേശമായി ദേലമ്പാടി കെ.എം.സി.സിയുടെ 'ഹലാ വൈബ്'

By :  Sub Editor
Update: 2025-10-22 11:19 GMT

'ഹലാ കാസര്‍ഗോഡ് ഗ്രാന്റ് ഫെസ്റ്റ്'-ന്റെ പ്രചാരണാര്‍ത്ഥം ദുബായ് ദേലംപാടി പഞ്ചായത്ത് കെ.എം.സി.സി നടത്തിയ 'ഹലാ വൈബ്' ഏകദിന യാത്ര ജില്ലാ സെക്രട്ടറി ബഷീര്‍ സി.എ ക്യാപ്റ്റന്‍ സിദ്ദീഖ് അഡൂറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: കെ.എം.സി.സി കാസര്‍കോട് ദുബായ് ജില്ലാ കമ്മിറ്റി 26ന് ദുബായില്‍ സംഘടിപ്പിക്കുന്ന 'ഹലാ കാസര്‍ഗോഡ് ഗ്രാന്‍ഡ് ഫെസ്റ്റ്'-ന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബായ് ദേലംപാടി പഞ്ചായത്ത് കെ.എം.സി.സി നടത്തിയ 'ഹലാ വൈബ്' ഏകദിന യാത്ര ആവേശകരമായി. ദുബായില്‍ നിന്ന് ആരംഭിച്ച യാത്ര അബുദാബിയിലെ അല്‍ ഐന്‍ വരെ നീണ്ടുനിന്നു. ദുബായ് ജില്ലാ സെക്രട്ടറി ബഷീര്‍ സി.എ യാത്രാ ക്യാപ്റ്റന്‍ സിദ്ദീഖ് അഡൂറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പി.കെ. അഷ്‌റഫ് അബുദാബി മുഖ്യപ്രഭാഷണം നടത്തി. കോഡിനേറ്റര്‍ ശറഫ് അഡൂര്‍, ജമാല്‍ ദേലംപാടി, ഖാലിദ് കൊറ്റുമ്പ, അബ്ദുല്‍ റഹ്മാന്‍ എ.കെ, അഷ്‌റഫ് എം.എ, അബ്ദുല്ല അഡൂര്‍, സിറാജ് പള്ളങ്കോട്, മജീദ് അസ്ഹരി, ബഷീര്‍ ഹുദവി, സിദ്ദീഖ് പള്ളങ്കോട്, അഷ്‌റഫ് സി.എ, മൊയ്തീന്‍ ദേലംപാടി, സിനാന്‍ തൈവളപ്പ് നേതൃത്വം നല്‍കി.


Similar News