'മാനവികാദര്‍ശം സമൂഹത്തിലും ഉബൈദ് കവിതയിലും' ഗള്‍ഫ് പ്രകാശനം ഇന്ന്; ഷാര്‍ജ ബുക്ക് ഫെയറില്‍ ഉത്തരദേശത്തിന്റെ പുസ്തകവും

Update: 2025-11-10 08:07 GMT

ഷാര്‍ജ: ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ ഉത്തരദേശത്തിന്റെ പുസ്തകവും. അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍ രചിച്ച് ഉത്തരദേശം പബ്ലിഷേഴ്‌സ് പുറത്തിറക്കിയ 'മാനവികാദര്‍ശം സമൂഹത്തിലും ഉബൈദ് കവിതയിലും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. റൈറ്റേഴ്‌സ് ഫോറത്തില്‍ ഉച്ചയ്ക്ക് 2.45ന് ചടങ്ങ് നടക്കും. എഴുത്തുകാരിയും യു.എ.ഇയിലെ ദാറല്‍ യാസ്മിന്‍ പബ്ലിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ ചീഫ് എക്‌സിക്യൂട്ടീവുമായ ഡോ. മറിയം അല്‍ഷെനാസി പ്രകാശനം നിര്‍വഹിക്കും. നെസ്റ്റോ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി ബഷീര്‍ മുഖ്യാതിഥിയാവും. ഡോ. അസീസ് തരുവണ, ഡോ. എ.കെ. അബ്ദുല്‍ സലാം, കൈരളി ബുക്‌സ് എം.ഡി അശോക് കുമാര്‍, പുസ്തക രചയിതാവ് അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൈരളി ബുക്‌സുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

Similar News