ദുബായില്‍ രക്തദാന ക്യാമ്പ് നടത്തി

By :  Sub Editor
Update: 2025-06-17 10:39 GMT

ദുബായ് കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ സ്റ്റുഡന്റസ് ടീം നടത്തിയ രക്തദാന ക്യാമ്പില്‍ പങ്കെടുത്തവര്‍

ദുബായ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് 2015ല്‍ ദുബായില്‍ രൂപം കൊണ്ട കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീമിന്റെ സ്റ്റുഡന്റ്‌സ് വിങ് അല്‍ ഗുബൈബയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ വിവിധ രാജ്യക്കാരായ നിരവധി പേര്‍ രക്തം ദാനം നല്‍കി. ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററിലെ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡൊണേഷന്‍ ടീം ഹെഡ് അന്‍വര്‍ ഷാദ് വയനാട്, ശിഹാബ് തെരുവത്ത്, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, ഹനീഫ് ടി. ആര്‍, വസീഫ്, ആനന്ദ്, മെഹ്ദി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസാസ് അഷ്‌റഫ്, ഇനം റഹ്മാന്‍, അയ്മാന്‍ അഹമ്മദ്, മുഹമ്മദ് ഹാഷിം, ഫാത്തിമ അന്‍വര്‍, റസ റഫീഖ്, സനോബിയ ഫൈസല്‍, സിനാന്‍ അബ്ദുല്ല, സല്‍മാന്‍ ഇബ്രാഹിം, മുഹമ്മദ് ഷാദ്, മുഹമ്മദ് ഷായാന്‍, മുഹമ്മദ് ഷാസിന്‍, ആദം മുഹമ്മദ് സാലിഹ്, ഹാദി നൈസാന്‍ മുനീര്‍ നേതൃത്വം നല്‍കി.


Similar News