ബഹ്‌റൈന്‍ കാസ്രോട്ടാര്‍ സൗഹൃദ കൂട്ടായ്മ സമ്മര്‍ ഫെസ്റ്റ് 2 കെ 25 പോസ്റ്റര്‍ പ്രകാശനം ചെയ്തു

By :  Sub Editor
Update: 2025-09-25 10:58 GMT

ബഹ്റൈന്‍ കാസര്‍കോട് സൗഹൃദ കൂട്ടായ്മ സമ്മര്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ സലീം തളങ്കര മൊയ്തു പച്ചക്കാടിന് നല്‍കി പ്രകാശനം ചെയ്യുന്നു

മനാമ: ബഹ്റൈന്‍ കാസര്‍കോട് സൗഹൃദ കൂട്ടായ്മ സമ്മര്‍ ഫെസ്റ്റിന്റെ പോസ്റ്റര്‍ പ്രകാശനം ബഹ്റൈന്‍ മനാമയില്‍ നടന്നു. ബഹ്റൈന്‍ ഹവാന ഗാര്‍ഡന്‍ ബുരിയില്‍ ഒക്ടോബര്‍ 3ന് സംഘടിപ്പിക്കുന്ന സമ്മര്‍ ഫെസ്റ്റ് 2 കെ 25 ന്റെ പോസ്റ്റര്‍ പ്രകാശനം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനും സിംസ് സിറ്റി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടര്‍ സലീം തളങ്കര ജോയിന്റ് കണ്‍വീനര്‍ മൊയ്തു പച്ചക്കാടിന് നല്‍കി പ്രകാശനം ചെയ്തു. മുതിര്‍ന്നവരുടേയും കുട്ടികളുടേയും വിവിധയിനം വിനോദ കലാപരിപാടികളും സമ്മാനങ്ങളുമൊക്കെയായി സമ്മര്‍ ഫസ്റ്റ് പ്രോഗ്രാം ഉത്സവ പ്രതീതി സമ്മാനിക്കും. 60ലേറെ കുടുംബങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ബഹ്റൈന്‍ കാസ്രോട്ടാര്‍ സൗഹൃദ കൂട്ടായ്മ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ ഖലീല്‍ ആലംപാടി, മനാഫ് പാറക്കെട്ട്, യാഖൂബ് മഞ്ചേശ്വരം, അസ്ലം തൃക്കരിപ്പൂര്‍, ബദറുദ്ദീന്‍ ഹാജി ചെമ്പരിക്ക, ഷെഫീല്‍ പാറക്കെട്ട്, ആസാദ്, അതിക് പുത്തൂര്‍, ഖാദര്‍ മൂല, അഷ്റഫ് ടി.കെ, അന്ധായിച്ച, അഷ്റഫ് കണ്ടിഗെ, റൗഫ് പട്‌ള തുടങ്ങിയവര്‍ പങ്കെടുത്തു.


Similar News