വനിതാ ലീഗ് നേതാവും മുന്‍ പഞ്ചായത്തംഗവുമായ ഫാത്തിമ അബ്ദുല്ലക്കുഞ്ഞി അന്തരിച്ചു
മൊഗ്രാല്‍: വനിതാ ലീഗ് മുന്‍ ജില്ലാ നേതാവും കുമ്പള പഞ്ചയാത്ത് മുന്‍ അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഫാത്തിമ അബ്ദുല്ലക്കുഞ്ഞി (58) അന്തരിച്ചു. രണ്ട് പതിറ്റാണ്ടുകാലം കുമ്പള പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ചിരുന്നു. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ എഴുത്തുകാരി കമലാ സുരയ്യയോട് ഏറെ ആദരവ് പ്രകടിപ്പിച്ചിരുന്ന ഫാത്തിമ അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വായനയിലും എഴുത്തിലും താല്‍പര്യം കാട്ടിയിരുന്നു. കമല സുരയ്യയെ കുറിച്ച് 'ആമീന്‍' എന്ന പുസ്തകം എഴുതിയിട്ടുണ്ട്. പ്രമുഖ എഴുത്തുകാരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. മൊഗ്രാല്‍ ഷാഫി ജുമാ മസ്ജിദിന് സമീപത്തെ പരേതനായ അബ്ദുല്‍ റഹ്മാന്റെയും ആയിഷയുടെയും മകളാണ്. ടി.വി.എസ് റോഡിലെ 'അന്‍സിഫ്' മന്‍സിലില്‍ കോണ്‍ഗ്രസ് നേതാവ് സി.എം അബ്ദുല്ലക്കുഞ്ഞിയാണ് ഭര്‍ത്താവ്. അന്‍സിഫ് ഏക മകനാണ്. മരുമകള്‍: ജെനിഫര്‍ ദേളി. അഷ്‌റഫ് മൊഗ്രാല്‍ ജീന്‍സ് ഏക സഹോദരനാണ്.