മുള്ളേരിയ: കാറഡുക്ക പടിഞ്ഞാറടുക്കത്തിലെ ബി. സാവിത്രി(48) അന്തരിച്ചു. ദാമോദരന്റെ (ബി.എസ്.എഫ് ഇന്ത്യന്‍ മിലിട്ടറി) ഭാര്യയാണ്. കാറഡുക്ക ഗവ. വൊക്കേഷണല്‍ സ്‌കൂള്‍ ഐ.ടി ഇന്‍സ്ട്രക്ടറായി സേവനം അനുഷഠിച്ചിരുന്നു. കാടകം, കര്‍മംതോടി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അക്ഷയകേന്ദ്രവും നടത്തിയിരുന്നു. ബദിയടുക്ക വിദ്യാഗിരി ഓടങ്കല്ല് പരേതനായ രാമന്റെയും തേയി അമ്മയുടെയും മകളാണ്. മകന്‍: സങ്കീര്‍ത്ത്. സഹോദരങ്ങള്‍: രത്‌നാകര, ശാരദ.