തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി.നാരായണന്‍ നമ്പ്യാര്‍(88) അന്തരിച്ചു. കിസാന്‍ജനത മുന്‍ ജില്ലാ പ്രസിഡണ്ട്, ആര്‍.ജെ.ഡി മുന്‍ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട്, പി.എസ്.പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയു ടെയും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാന്‍ ജനത ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തളിപ്പറമ്പ് കെട്ടിട നിര്‍മ്മാണോപകരണ സംഘം സ്ഥാപക പ്രസിഡണ്ടും ടി.ടി.കെ ദേവസ്വത്തില്‍ ദീര്‍ഘകാലം പാരമ്പ ര്യേതര ട്രസ്റ്റിയുമായിരുന്നു. കപാലിക്കുളങ്ങര മഹാവിഷ് ണു ക്ഷേത്രത്തിലെ ജനകീയ കമ്മിറ്റിയുടെ സ്ഥാപകരിലൊരാളാണ്. ഭാര്യമാര്‍: പരേതയായ ഇ.വി. ജാനകിയമ്മ, കല്ലറക്കൊട്ടാരത്തില്‍ കമലാക്ഷിയമ്മ. മക്കള്‍: ഇ.വി.ജയകൃഷ്ണന്‍ (മാതൃഭൂമി കാഞ്ഞങ്ങാട് സ്റ്റാഫ് റിപ്പോര്‍ട്ടര്‍), വനജ (കടമ്പേരി), രാധാമണി (നെല്ലിയോട്ട്), സഖീഷ്‌കുമാരി (ജോത്സ്യര്‍, പാളയത്തുവളപ്പ്), രേണുകാദേവി(ചെട്ടോള്‍), ശ്രീനിവാസന്‍ നമ്പ്യാര്‍(കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍, എച്ച്.പി, ബാംഗ്ലൂര്‍). മരുമക്കള്‍: എം.വി. രവി (കടമ്പേരി), മേമഠത്തില്‍ ജയരാജന്‍(കേബിള്‍ ടി.വി ഓപ്പറേറ്റര്‍, പരിയാരം), പി. ശശി(കൃഷിവകുപ്പ് മുന്‍ ഉദ്യോഗ സ്ഥന്‍), ദിവ്യാ ജയകൃഷ്ണന്‍ (കാഞ്ഞങ്ങാട്), കുഞ്ഞികഷ്ണന്‍ ചെട്ട്യോള്‍, അനുപ്രിയ (അധ്യാപിക, ബംഗളൂരു). സഹോദരങ്ങള്‍: പി. ഗംഗാധരന്‍ നമ്പ്യാര്‍(മുന്‍ ജവാന്‍, പെരിന്തട്ട), പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍ (മുന്‍ ജവാന്‍).