കാഞ്ഞങ്ങാട്: സി.പി.എം നേതാവ് രാവണീശ്വരത്തെ ഒ. കൃഷ്ണന്‍(78) അന്തരിച്ചു. രാവണീശ്വരം സാമൂഹ്യ വികസനകലാ കേന്ദ്രത്തിന്റെ സ്ഥാപക പ്രവര്‍ത്തകനും നാടക പ്രവര്‍ത്തകനുമായിരുന്നു. മണ്ണിലെ മനുഷ്യന്‍, ഇത് ഭൂമിയാണ് തുടങ്ങിയ നാടകങ്ങള്‍ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍, ചിത്താരി സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: സതീശന്‍, സജിത്ത്, മണിരാജ്. മരുമക്കള്‍: ലേഖ, അശ്വതി.