മുസ്ലിംലീഗ് നേതാവ് വി.കെ.പി ഹമീദലി അന്തരിച്ചു

By :  Sub Editor
Update: 2025-02-06 08:05 GMT

കാഞ്ഞങ്ങാട്: മുസ്ലിംലീഗ് നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പടന്നയിലെ വി.കെ.പി. ഹമീദലി(66) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. നേരത്തെ മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായിരുന്നു. ടി.ഇ അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു. മുസ്ലിംലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ടും മണ്ഡലം യു.ഡി.എഫ് ചെയര്‍മാനുമായും പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ട് വസ്ത്രവ്യാപാര സ്ഥാപനം നടത്തിയിരുന്നു. ഇന്ത്യാന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. പടന്ന മൈമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാനും ജമാഅത്ത് ഭാരവാഹിയുമായിരുന്നു. ഭാര്യ: നാസിറ. മക്കള്‍: ഇര്‍ഫാന്‍, ഇര്‍ഷാദ്, ഇനാസ, ഹജാസ്.

Similar News

ഇബ്രാഹിം

നാരായണി