DEATH | മുസ്ലിം ലീഗ് പ്രവര്‍ത്തകനും മൊഗ്രാല്‍ ദേശീയവേദി അംഗവുമായിരുന്ന ബി.എന്‍ അബ്ദുല്ല അന്തരിച്ചു
By : Online correspondent
Update: 2025-03-29 09:29 GMT
മൊഗ്രാല്‍: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും മൊഗ്രാല്‍ ദേശീയവേദി അംഗവുമായിരുന്ന മൊഗ്രാല്‍ വലിയ നാങ്കിയിലെ ബി.എന്‍ ഹൗസില്‍ ബി.എന്‍ അബ്ദുല്ല (60) അന്തരിച്ചു. കുമ്പള ബസ്റ്റാണ്ടില്‍ 2 പതിറ്റാണ്ട് കാലം വ്യാപാരം നടത്തിയിരുന്നു. മൊഗ്രാല്‍ മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു.
പരേതരായ മുഹമ്മദ് ഹാജി-മറിയമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആസ്യമ്മ കെ.പി. മക്കള്‍: ഡോ. ജെയ്സ് മുഹമ്മദ് കലന്തര്‍, ജാനിസ് അഹമ്മദ് അസീര്‍ (എഞ്ചിനീയര്‍), ഡോ: ജിഹാന്‍ ഖദീജ, മറിയം ജന്നത്ത്, ജല ഫാത്തിമ. മരുമക്കള്‍: ഡോ. ഷാക്കിര്‍, ആയിഷ നൗഷീദ. സഹോദരങ്ങള്‍: ബി.എന്‍ മുഹമ്മദലി (പ്രസിഡണ്ട് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി), ആയിഷ, ബീഫാത്തിമ, ആസിയമ്മ, ഖദീജ, നഫീസ, സക്കീന.